നമ്മുടെ 'ജീവിതം'. അത് മറ്റൊരാൾക്കും അവകാശപ്പെടാൻ പറ്റിയതല്ല . രാത്രിയിലെ ഇരുട്ട് കനക്കുന്നത്
ഉദയത്തിനു തൊട്ടു മുമ്പാണ് എന്ന ഒരു ചിന്ത നമ്മളിൽ ഇപ്പോഴും ഉണ്ടാവണം .കാരണം പല ഘട്ടങ്ങളിൽ,പല പ്രശ്നങ്ങളിൽ നാം തളർന്നു പോകാതിരിക്കാൻ അത് സഹായിക്കും.
മരണവുമായി മുഖാമുഖം നിൽക്കുമ്പോഴാണ് ഒരുവനിൽ ആത്മബോധം ഉണരുക. സ്വന്തം ജീവിതത്തെ കുറിച്ചു അപ്പോഴാണവൻ ഏറ്റവും കൂടുതൽ ബോധവാനാകുക. ഈ ഒരു ചിന്ത ഒരുവനിൽ ഉണ്ടായാൽ അവന് ജീവിതത്തിൽ തോൽവി ഉണ്ടാവില്ല.